ആലപ്പുഴോത്സവം നവംബർ 29ന്
ഷാർജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം (എ.ജെ.പി.എസ്) സംഘടിപ്പിക്കുന്ന ‘ആലപ്പുഴോത്സവം-സീസൺ 6’ നവംബർ 29 ഞായറാഴ്ച ഷാർജ സഫാരി മാളിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന ആഘോഷത്തിൽ ആലപ്പുഴയുടെ തനിമയും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും പ്രവാസി സൗഹൃദവും ഒത്തുചേരും. രാവിലെ മുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ, നൃത്ത-സംഗീത പരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ എന്നിവ അരങ്ങേറും. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യ. വൈകിട്ട് 4.30 മുതൽ സാംസ്കാരിക സമ്മേളനം നടക്കും. സാമൂഹിക, സാംസ്കാരിക, രംഗങ്ങളിലെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് വൈകീട്ട് ആറുമണി മുതൽ മെഗാ മ്യൂസിക്കൽ ഷോ അരങ്ങേറും. ഗായിക പ്രസീത ചാലക്കുടി, സുമേഷ് കൂട്ടിക്കൽ തുടങ്ങിയ കലാകാരന്മാർ അണിനിരക്കും. തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, മിമിക്രി, ഫ്യൂഷൻ മ്യൂസിക് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും വേദിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.