ദുബൈ: കോവിഡ്19 ഭീതിക്കാലത്ത് ആശ്വാസത്തിെൻറ തുടിപ്പായി മലയാളി കൂട്ടായ്മയുടെ ക്വാറൻറീൻ സിനിമ. യു ട്യൂബിൽ തരംഗമാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ നിസാർ അഹ്മദ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം നടനും മാധ്യമ പ്രവർത്തകനുമായ കെ.കെ.മൊയ്തീൻ കോയയാണ് സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചത്.
രഞ്ജിത്ത് ദല, രാജി ബെർലിൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന സിനിമ പറഞ്ഞു വെക്കുന്നത് എല്ലാ രോഗലക്ഷണങ്ങളും കോവിഡിേൻറതല്ലെന്നും അനാവശ്യമായ ഭീതി ഒഴിവാക്കി ജാഗ്രത പുലർത്തണമെന്നുമാണ്. പ്രവീൺ കുമാർ കൂടാളി, എമ്മി ബെർലിൻ, റഷീദ് മായിൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കണക്ഷൻസ് ഫോട്ടോഗ്രാഫി നിർമിച്ച ചിത്രത്തിെൻറ എഡിറ്റിങ് സായിപ്രസാദാണ് നിർവഹിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി സായിപ്രസാദും റസിൻ നബ്ഹാനും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. ജംഷി, റിഷിൻ മുഹമ്മദ്, ഇസ്സ ബെർലിൻ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഇസ്മായിൽ മേലടിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.