എ​സ്.​എ​ന്‍.​ഡി.​പി യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍നി​ന്ന്

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം

ഷാ​ര്‍ജ: എ​സ്.​എ​ന്‍.​ഡി.​പി യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​കെ. രാ​ജ​ന്‍, മാ​ത്തു​ക്കു​ട്ടി ക​ടോ​ണ്‍, സൂ​ര​ജ് പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് യു.​എ.​ഇ​യി​ലെ 15ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം ന​ട​ക്കു​ന്ന​ത്. ശി​വ​ഗി​രി ധ​ര്‍മ​സം​ഘം സ​ന്യാ​സി വ​ര്യ​ര്‍, കേ​ന്ദ്ര- സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് തീ​ർ​ഥാ​ട​ന ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഷൈ​ന്‍ കെ. ​ദാ​സ് അ​റി​യി​ച്ചു.

രാ​വി​ലെ ഗ​ണ​പ​തി പൂ​ജ, ശി​വ​ഗി​രി മ​ഹാ​സ​മാ​ധി മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ഗു​ര​ദേ​വ മ​ണ്ഡ​പ​ത്തി​ല്‍ ഗു​രു​പൂ​ജ, സ​ർ​വൈ​ശ്വ​ര്യ പൂ​ജ, തീ​ര്‍ഥാ​ട​ന പ​ദ​യാ​ത്ര, തീ​ര്‍ഥാ​ട​ന സ​മ്മേ​ള​നം എ​ന്നി​വ​യും വി​വി​ധ യൂ​നി​റ്റു​ക​ള്‍ ഒ​രു​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ള്‍, സം​ഗ​മ​ത്തി​നെ​ത്തു​ന്ന​വ​ര്‍ക്കെ​ല്ലാം ഗു​രു​പൂ​ജ പ്ര​സാ​ദ വി​ത​ര​ണം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വൈ​സ് ചെ​യ​ര്‍മാ​ന്‍ പ്ര​സാ​ദ് ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ യൂ​ത്ത് വി​ങ് യു.​എ.​ഇ ക​ണ്‍വീ​ന​ര്‍ സ​ജാ​ന്‍ സ​ത്യ, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ്ഗു​രു, ക​ലേ​ഷ്, മ​നോ​ജ്, പ്രി​യ​ന്‍ദാ​സ്, ഡി​ജോ കീ​ര്‍ത്തി, സു​ധീ​ഷ് സു​ഗ​ത​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Shivgiri Pilgrimage Association brochures Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.