കപ്പൽ സർവിസ് സ്വാഗതാർഹം -ഐ.എം.സി.സി

ദു​ബൈ: മ​ല​ബാ​റി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് യാ​ത്ര​ക്ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന തു​റ​മു​ഖ വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐ.​എം.​സി.​സി യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. മ​ന്ത്രി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഐ.​എം.​സി.​സി ഈ ​വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

അ​വ​ധി​ക്കാ​ല​ത്ത് പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ധി​ക്കാ​ര ന​ട​പ​ടി​ക​ൾ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ അ​യ​വ് വ​രു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​മെ​ന്നും ഐ.​എം.​സി.​സി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ് ത​ച്ച​റോ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. ഫാ​റൂ​ഖ് അ​തി​ഞ്ഞാ​ലും ട്ര​ഷ​റ​ർ അ​നീ​ഷ് നീ​ർ​വേ​ലി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.