ദുബൈ: തൃശൂർ ജില്ലയിലെ പാടൂർ സ്വദേശി രായംമറക്കാർ വീട്ടിൽ ഷിഹാസ് മരക്കാരെ പാടൂർ ഫ്രീക്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് കലയിലും സാഹിത്യത്തിലും സാമൂഹിക ഇടപെടലുകളിലും പ്രവാസജീവിതത്തിലും മുന്നിട്ടുനിൽക്കുന്നത് പരിഗണിച്ചാണ് ആദരമൊരുക്കിയത്. ക്ലബ് പ്രസിഡന്റ് തൈസീർ പി. മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അഡ്വൈസറി മെംബർമാരായ ഹഫീസ് മുഹമ്മദ്, റാഫി വസ്മ, സെക്രട്ടറി ഷെഫീൽ ഓടി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജി തറയിൽ, ആരിഫ് ബക്കർ, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.