ശൈഖ് സായിദ് റോഡ് തുരങ്കത്തില്‍ അബൂദബി എമര്‍ജന്‍സി സേവന വിഭാഗം സംഘടിപ്പിച്ച മോക് ഡ്രില്‍
അബൂദബി: ശൈഖ് സായിദ് റോഡ് തുരങ്കത്തില്‍ അപകട, രക്ഷാപ്രവര്‍ത്തന മോക് ഡ്രില്‍ സംഘടിപ്പിച്ച് അബൂദബി എമര്‍ജന്‍സി സേവന വിഭാഗം. അപകടവേളയിലെ രക്ഷാപ്രവര്ത്തനശേഷി വിലയിരുത്തുന്നതിന്റെ ഭാഗമായാണിത്. സ്ഫോടക വസ്തുക്കള്‍ വഹിക്കുന്ന ലോറിയും യാത്രികരുമായി പോവുന്ന ബസ്സുമായി കൂട്ടിയിടിക്കുന്നതായിരുന്നു മോക് ഡ്രില്‍. കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന അഗ്നിബാധയും സൃഷ്ടിച്ചു. കൂട്ടിയിടിയിൽ പരിക്കേറ്റ യാത്രക്കാരെ രക്ഷിക്കുന്ന നടപടികളും അരങ്ങേറി.
ഇൻറഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, പൊലീസ്, മുനിസിപ്പാലിറ്റി, സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെൻറ്, എമിറേറ്റ്സ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് ആൻഡ് സര്‍വിസസ്, എസ്.ടി എന്‍ജിനീയറിങ് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് നടത്തിയത്. തുരങ്കങ്ങള്‍ക്കുള്ളില്‍ അപകടം നടന്നാല്‍ മറ്റു വാഹനങ്ങളിലെ യാത്രികര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നല്കി. തുരങ്കത്തില്‍ അപകടം നടന്നാല്‍ പ്രവേശനകവാടത്തില്‍ ചുവന്ന സിഗ്നല്‍ തെളിയുമെന്നും ഗതാഗതം മറ്റു വഴികളിലേക്ക് തിരിച്ചുവിടുമെന്നും അറിയിച്ച ഗതാഗതവകുപ്പ് അഗ്നിശമനസേനയുടെ വാഹനങ്ങള്‍ വഴിയൊരുക്കാന്‍ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മറ്റുവാഹനങ്ങളിലെ യാത്രികര്‍ ഡോറിന്റെ ചില്ലുകള്‍ താഴ്ത്തരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.