ദു​ബൈ ഫൗ​ണ്ടെ​യ്​​ൻ

ലോകത്തെ ഏറ്റവും മനോഹര കാഴ്ചകളിൽ ശൈഖ് സായിദ് മോസ്കും ദുബൈ ഫൗണ്ടെയ്നും

ദുബൈ: ലോകത്തെ ഏറ്റവും മനോഹരമായ 20 കാഴ്ചകളിൽ ഇടംനേടി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും ദുബൈ ഫൗണ്ടെയ്നും. ആഡംബര യാത്രാ കമ്പനിയായ 'കുവോനി' ആയിരക്കണക്കിന് ട്രിപ് അഡ്വൈസർ അവലോകനങ്ങൾ വിശകലനം ചെയ്താണ് 'മനോഹരം' എന്ന് ഏറ്റവും കൂടുതൽ പേർ വിലയിരുത്തിയ സ്ഥലങ്ങളുടെ പട്ടിക തയാറാക്കിയത്. ശൈഖ് സായിദ് പള്ളി പട്ടികയിൽ എട്ടാമതും ദുബൈ ഫൗണ്ടെയ്ൻ 11ാമതുമാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

ജൂൺ വരെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് പട്ടിക തയാറാക്കിയത്. അമേരിക്കയിലെ ന്യൂയോർക് സിറ്റി സെൻട്രൽ പാർക്കാണ് ഏറ്റവും മനോഹര സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത്. ആഗോളതലത്തിൽ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകൾ യു.എസിലാണെന്ന് പഠനഫലങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും ആകർഷകമായ 10 കാഴ്ചകളിൽ മൂന്നെണ്ണം അമേരിക്കയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ചു. അതേസമയം പശ്ചിമേഷ്യയിൽ നിന്ന് മറ്റൊരു സ്ഥലവും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.

ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക് 

അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് ലോകത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്. ഇസ്‌ലാമിക വാസ്തുവിദ്യയും രൂപകൽപനയും മനോഹരമായി സംയോജിപ്പിക്കുന്ന വാസ്തുവിദ്യാ മാസ്റ്റർപീസായാണ് ഇത് അറിയപ്പെടുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. അബൂദബിയിലെത്തുന്ന വിശിഷ്ടാതിഥികളും പള്ളിയിൽ സന്ദർശനം നടത്താറുണ്ട്. 2009ൽ ദുബൈ മാളിനൊപ്പം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ചുവട്ടിലെ ദുബൈ ഫൗണ്ടെയ്ൻ.നിലവിൽ ദുബൈയിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

Tags:    
News Summary - Sheikh Zayed Mosque and Dubai Fountain are among the most beautiful sights in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.