സൗദി അറേബ്യ കോണ്‍സല്‍ ജനറല്‍ ഡോ. മിശ്അൽ ബിന്‍ അഹ്മദ് അല്‍ ഗാംദി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുന്നു
റാസല്‍ഖൈമ: റാക് ഭരണാധിപനെ സന്ദര്‍ശിച്ച് ദുബൈ, വടക്കന്‍ എമിറേറ്റുകളിലെ സൗദി അറേബ്യ കോണ്‍സല്‍ ജനറല്‍ ഡോ. മിശ്അൽ ബിന്‍ അഹ്മദ് അല്‍ ഗാംദി. പുതുതായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു മിശ്അലിന്റെ റാസല്‍ഖൈമ സന്ദര്‍ശനം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, സഖര്‍ ബിന്‍ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തില്‍ ഡോ. മിശ്അലിനെ സ്വീകരിച്ചു.
പുതിയ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ മിശ്അലിന് കഴിയട്ടെയെന്ന് ശൈഖ് സുഊദ് ആശംസിച്ചു. യു.എ.ഇയും സൗദിയും വിവിധ മേഖലകളില്‍ തുടരുന്ന ദീര്‍ഘകാല വാണിജ്യ-സൗഹൃദ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കാകുമെന്നും ശൈഖ് സുഊദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.