മ​റി​യാ​മ്മ വ​ർ​ക്കി​യെ അ​നു​സ്​​മ​രി​ച്ച്​ ​ൈശ​ഖ്​ മു​ഹ​മ്മ​ദ്​

ദു​ബൈ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ദു​ബൈ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ക മ​റി​യാ​മ്മ വ​ർ​ക്കി​യെ അ​നു​സ്​​മ​രി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

യു.​എ.​ഇ​യി​ലും പു​റ​ത്തും വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ പൈ​തൃ​കം അ​വ​ശേ​ഷി​പ്പി​ച്ചാ​ണ്​ മ​റി​യാ​മ്മ വ​ർ​ക്കി വി​ട​വാ​ങ്ങി​യ​തെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ കു​റി​പ്പി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഒാ​ർ​മി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ര​വ​ധി സ്​​കൂ​ളു​ക​ൾ രാ​ജ്യ​ത്തും പു​റ​ത്തും അ​വ​ർ സ്​​ഥാ​പി​ച്ച​താ​യും അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​ക​നും ജെം​സ്​ എ​ജു​ക്കേ​ഷ​ൻ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ സ​ണ്ണി വ​ർ​ക്കി​യു​ടെ ദു​ബൈ​യി​ലെ വ​സ​തി​യി​ൽ മ​റി​യാ​മ്മ വ​ർ​ക്കി അ​ന്ത​രി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.