ശറമുശൈഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ശൈഖ് മൻസൂർ ബിൻ സായിദ്
ആൽ നഹ്യാനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദുബൈ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം പങ്കെടുക്കുന്ന ഉച്ചകോടി ഗസ്സയിലെ വെടിനിർത്തൽ കരാറിന് അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്തുന്നതിനായാണ് സംഘടിപ്പിച്ചത്.
അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഊർജ-അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി, വ്യവസായ-അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ തുടങ്ങി പ്രമുഖരും യു.എ.ഇ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.