ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡ് അ​പ​ർ​ണ അ​നി​ൽ നാ​യ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്നു

ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡ് അ​പ​ർ​ണ അ​നി​ൽ നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തും ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡി​ന് അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​പ​ർ​ണ അ​നി​ൽ നാ​യ​ർ​ക്ക് ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ മ​ക്തും സ​മ്മാ​നി​ച്ചു.

ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ റാ​ശി​ദ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ച​ത്. മി​ക​ച്ച പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ല​ക്ഷ്യം​വെ​ച്ചാ​ണ്​ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂം അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളും അ​ൽ ഐ​നി​ൽ ഫാ​ർ​മ​സി​സ്റ്റു​മാ​യ അ​നി​ൽ വി. ​നാ​യ​രു​ടെ​യും ന​ഴ്സാ​യ അ​ഞ്ജ​ലി വി​ധു ദാ​സി​ന്‍റെ​യും മ​ക​ളാ​ണ് അ​പ​ർ​ണ അ​നി​ൽ നാ​യ​ർ. അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ചി​ത്ര​കാ​ര​നു​മാ​യ അ​ര​വി​ന്ദ് അ​നി​ൽ നാ​യ​ർ സ​ഹോ​ദ​ര​നാ​ണ്.

Tags:    
News Summary - Sheikh Hamdan Award presented to Aparna Anil Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.