അപർണ അനിൽ നായർ
അൽഐൻ: യു.എ.ഇയിലെ മികച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ അവാർഡിന് അൽഐൻ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിനി അപർണ അനിൽ നായർ അർഹയായി.
മികച്ച പ്രാദേശികവും അന്തർദേശീയവുമായ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ ദൗത്യം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചാണ് ശൈഖ് ഹംദാൻ അവാർഡ് നൽകുന്നത്. അൽഐനിൽ ഫാർമസിസ്റ്റായി പ്രവർത്തിക്കുന്ന അനിൽ വി. നായരുടെയും (പ്രസിഡന്റ്, എൻ.എസ്.എസ്, അൽഐൻ) സേഹ അൽഐനിൽ നഴ്സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിന്റെയും മകളാണ് അപർണ അനിൽ നായർ.
അൽഐൻ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.