യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​​സ്​ ക​പ്പ്​ മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി​യ ഷാ​ർ​ജ ഫു​ട്​​ബാ​ൾ ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ശൈ​ഖ്​ സു​ൽ​ത്താ​ൻ

പ്ര​സി​ഡ​ന്‍റ്​​സ്​​​ ക​പ്പ് വി​ജ​യി​ക​ൾ​ക്ക്​ കോ​ടി ദി​ർ​ഹം പ്ര​ഖ്യാ​പി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ദു​ബൈ: ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​​സ്​ ക​പ്പ്​ മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി​യ ഷാ​ർ​ജ ഫു​ട്​​ബാ​ൾ ക്ല​ബി​ന്​ ഒ​രു കോ​ടി ദി​ർ​ഹം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ടീ​മം​ഗ​ങ്ങ​ൾ​ക്ക്​ അ​ൽ ബ​ദീ​അ്​ കൊ​ട്ടാ​ര​ത്തി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും ഒ​രു​ക്കി.

ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി എ​ന്നി​വ​രും സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്ല​ബി​ന്‍റെ ച​രി​ത്ര​ത്തി​ൽ പ​ത്താം ത​വ​ണ​യാ​ണ്​ പ്ര​സി​ഡ​ന്‍റ്​​സ്​ ക​പ്പ് കി​രീ​ടം ചൂ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ച്ച നേ​ട്ട​വും ഇ​ത്ത​വ​ണ ആ​ഹ്ലാ​ദം ഇ​ര​ട്ടി​യാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​ൻ​തു​ക സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഷാ​ർ​ജ ടീ​മം​ഗ​ങ്ങ​ളെ​യും മാ​നേ​ജ്‌​മെ​ന്‍റി​നെ​യും പ​രി​ശീ​ല​ക​രെ​യും ഉ​ൾ​പ്പെ​ടെ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ശൈ​ഖ്​ സു​ൽ​ത്താ​ൻ അ​ഭി​ന​ന്ദി​ച്ചു. ക്ല​ബി​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന നി​ര​ന്ത​ര പി​ന്തു​ണ​ക്ക് ക്ല​ബ്​ അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ബൂ​ദാ​ബി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ൽ​ഐ​ൻ ക്ല​ബി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷാ​ർ​ജ ക്ല​ബ് പ്ര​സി​ഡ​ന്റ്സ് ക​പ്പ് കി​രീ​ടം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നെ ശൈ​ഖ്​ സു​ൽ​ത്താ​ൻ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ക്കു​ക​യും ചെ​യ്തു. 

Tags:    
News Summary - Sharjah Ruler grants Dh10 million reward for UAE President Cup winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.