വിസ്താര ഇന്‍റർനാഷനൽ ഐ.ഐ.സി അവതരിപ്പിച്ച ഗീതാഞ്ജലി ഇന്‍റർ യു.എ.ഇ ഇന്ത്യൻ ദേശഭക്തിഗാന മത്സര വിജയികൾ
അൽഐൻ: വിസ്താര ഇന്‍റർനാഷണൽ ഐ.ഐ.സി അവതരിപ്പിച്ച ഗീതാഞ്ജലി ഇന്‍റർ യു.എ.ഇ ഇന്ത്യൻ ദേശഭക്തിഗാന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടന്നു. എൻ.എം പണിക്കർ, ജീജ കിഷൻ, എം.എ സലിം എന്നിവർ മുഖ്യാതിഥികൾ ആയ ചടങ്ങിൽ സേതുനാഥ് വിശ്വനാഥൻ സ്വാഗതവും കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 70ഓളം സ്കൂൾ കുട്ടികൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഷാർജയിൽ നിന്നുള്ള ധ്യാൻ ജിതിൻ രാജൻ ഒന്നാം സ്ഥാനവും അൽഐനിൽ നിന്നുള്ള നിവേദ് നിഷാന്ത് രണ്ടാം സ്ഥാനവും ഷാർജയിൽ നിന്നുള്ള ക്രിസ് സെബാസ്റ്റ്യൻ രാജൻ മൂന്നാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ യഥാക്രമം റാസൽഖൈമയിൽ നിന്നുള്ള സാറാ ഇസ്സത് ജാസൂദ്ദീനും സിയ കിഷോർ ചന്ദ്രഗിരിയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ഷാർജയിൽ നിന്നുള്ള രുദ്ര ഹരി, നിരഞ്ജന കേശവൻ, അബൂദബിയിലെ ശിവാനി സഞ്ജീവ് എന്നിവർ പങ്കിട്ടു. സമ്മാന ദാന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. 50ഓളം പേർ ചേർന്ന് വന്ദേ മാതരം ആലപിച്ചു കൊണ്ട് ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.