അബൂദബി: നാഫിസ് നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ കമ്പനികളിൽ നിയമിതരായ സ്വദേശി പൗരൻമാരുടെ പ്രതിമാസ വേതനം മിനിമം 6,000 ദിർഹമാണെന്ന് ഓർമിപ്പിച്ച് ഇമാറാത്തി ടാലന്‍റ് കോംപിറ്റിറ്റീവ്നസ് കൗൺസിൽ (നാഫിസ്). മന്ത്രിസഭയുടെ സെൻട്രൽ ബാങ്കിന്‍റെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സ്വകാര്യ മേഖലയിലെ പൗരൻമാരായ ജീവനക്കാരുടെ മിനിമം വേതനം 6,000 ദിർഹമായി ക്രമപ്പെടുത്തിയത്. ഇത് നൽകാതിരിക്കുന്നത് നിയമലംഘനമാണെന്ന് നാഫിസ് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കപ്പെട്ടാൽ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം, കോൺട്രാക്ടിങ് ലേബർ അഡ്വൈസറി ആൻഡ് ക്ലെയിംസ് സെന്‍ററുകൾ എന്നിവക്ക് പരാതി നൽകാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തൊഴിലുടമ നൽകുന്ന ജീവനക്കാരന്‍റെ ശമ്പളം നാഫിസ് പിന്തുണയില്ലാതെ അയാളുടെ വരുമാനത്തിന്‍റെ പ്രാഥമിക ഘടകമായി മാറണം. ഇമാറാത്തികളുടെ അകാദമികവും പ്രഫഷനലുമായ വികസനം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ഇനിയും തുടരുമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. നാഫിസ് പദ്ധതിക്ക് കീഴിൽ 32,000 സ്വകാര്യ കമ്പനികളിലായി തൊഴിൽ നേടിയ ഇമാറാത്തികളുടെ എണ്ണം 176,000 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.