ബസ് ഡ്രൈവർക്ക് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു
ദുബൈ: തിരക്കേറിയ നഗരത്തിൽ കാഴ്ചപരിമിതിയുള്ള യാത്രക്കാരനെ ബസ് സ്റ്റോപ്പിലേക്ക് വരാൻ സഹായിച്ച ബസ് ഡ്രൈവറെ ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എ ബസ് ഡ്രൈവറായ നഈം അബ്ബാസ് മുഹമ്മദ് ഇഖ്ബാലിനാണ് ആദരം ലഭിച്ചത്. ഇദ്ദേഹത്തിന്‍റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡ്രൈവർക്ക് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ അഭിനന്ദന സർട്ടിഫിറ്റ് സമ്മാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവൃത്തി ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് ആർ.ടി.എ ചെയർമാൻ വ്യക്തമാക്കി. ഡ്രൈവറെ ആദരിക്കുന്ന വീഡിയോയും ആർ.ടി.എ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് തിരക്കേറിയ റോഡിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ കാഴ്ചപരിമിതിയുള്ള ഒരാൾ ബസ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞു. ഉടൻ ബസ് അരികിലേക്ക് മാറ്റി നിർത്തിയ ശേഷം അയാളുടെ കൈപ്പിടിച്ച് റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആരാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.