മൂന്നു മാസം ദുബൈ പൊലീസ്​ നടത്തിയത്​ 1,844 രക്ഷാദൗത്യങ്ങൾ

ദുബൈ: കഴിഞ്ഞ മൂന്നുമാസത്തിനിടെ ദുബൈ പൊലീസിന്‍റെ റസ്ക്യു സംഘങ്ങൾ നടത്തിയത്​ 1,844 രക്ഷാ ദൗത്യങ്ങൾ. ഇതിൽ 96 എണ്ണം വിവിധ സംഭവങ്ങളോടുള്ള പ്രതികരണങ്ങളാണ്​. 105 എണ്ണം ഗതാഗത സുരക്ഷ നടപടികളായിരുന്നു​. ​മണലിൽ കുടുങ്ങിയ വാഹനങ്ങൾ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് എട്ട്​ കേസുകൾ​. റോഡുകളിൽ നിന്ന്​ വാഹനങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ടതാണ്​ 675 ദൗത്യങ്ങൾ. വാഹനങ്ങൾ, വീടുകൾ, ലിഫ്​റ്റുകൾ എന്നിവയുടെ ഡോറുകൾ തുറന്ന 288 സംഭവങ്ങളും, സുരക്ഷ ദൗത്യങ്ങളുമായി ബന്ധപ്പെട്ട 237 നടപടികളും ഇതിൽ ഉൾപ്പെടും.

എമിറേറ്റിലുടനീളം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൽ ദുബൈ പൊലീസിന്‍റെ ശക്​തമായ സാന്നിധ്യമാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാൻസ്​പോർട്ട്​ ആൻഡ്​ റസ്ക്യു ഡയറക്ടർ മേജർ ജനറൽ റാശിദ്​ ഖലീഫ ബിൻ ദർവിഷ്​ അൽ ഫലാസി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്​തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സംയോജിതമായ ചട്ടക്കൂടുകൾ​ അനുസരിച്ചാണ്​ സേന നീക്കം​. നൂതന സാ​ങ്കേതികൾ വിദ്യകൾ, മനുഷ്യ വിഭവശേഷി, വിവിധ പങ്കാളികളുമായുള്ള ശക്​തമായ സഹകരണം എന്നിവയിലുള്ള നിക്ഷേപത്തിലൂടെ പ്രവർത്തന ശേഷി ശക്​തിപ്പെടുത്തുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Dubai Police carried out 1,844 rescue missions in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.