ഷാർജ: എമിറേറ്റിൽ ഗാർഹിക പീഡനം നടത്തുന്ന കുടുംബനാഥൻമാരുടെ വീട് തിരിച്ചെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഷാർജ ഭരണാധികാരിയുടെ മുന്നറിയിപ്പ്.
ജനങ്ങളുമായി സംവദിക്കുന്ന റേഡിയോ, ടി.വി പരിപാടിയിലാണ് ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ശക്തമായ നിലപാട് വ്യക്തമാക്കിയത്. കുടുംബങ്ങളുടെ സ്വസ്ഥതയും സമാധാനവും ഉറപ്പുവരുത്താനാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷാർജയിലെ യു.എ.ഇ പൗരൻമാർക്ക് സർക്കാർ ഭവനപദ്ധതികൾ നടപ്പാക്കുന്നത്. ഈ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തിൽ വീടും മറ്റും തിരിച്ചെടുക്കും.
ഗാർഹിക പീഡനം, സാമൂഹികവിരുദ്ധ നടപടികൾ എന്നിവ വീട് നഷ്ടപ്പെടുത്താൻ ഇടവരുത്തുമെന്ന് ഭരണാധികാരി പറഞ്ഞു. കുടുംബനാഥൻ എന്ന നിലയുള്ള അധികാരങ്ങൾ പലരും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇത് കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് ഷാർജ ഭരണാധികാരി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.