യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന്​ ഷാർജ പൊലീസ്​

ഷാർജ: ഷാർജയിലെ താമസസ്ഥലത്ത് ഏഷ്യൻ വംശജയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രിമിനൽ സ്വഭാവമോ മറ്റ് ദുരൂഹതകളോ ഇല്ലെന്ന് ഷാർജ പോലീസ് അറിയിച്ചു. താമസസ്ഥലത്ത് യുവതിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയതായി സെൻട്രൽ ഓപറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ സേനയും നാഷനൽ ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു.

സംഭവസ്ഥലത്ത്​ നടത്തിയ പ്രാഥമിക പരിശോധനയിൽ ബാഹ്യ ഇടപെടലുകളോ ക്രിമിനൽ പ്രവർത്തനങ്ങളുടെ സൂചനകളോ കണ്ടെത്തിയിട്ടില്ലെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. എങ്കിലും മരണത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി മൃതദേഹം കൂടുതൽ ഫോറൻസിക് പരിശോധനക്ക്​ അയക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്‍റെയും അന്തിമ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ്​ സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Sharjah Police say there is no mystery surrounding the woman's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.