പ്രഥമ ‘അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറം’ 23, 24 തീയതികളിൽ
അബൂദബി: അബൂദബി സാമ്പത്തിക വികസന വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറം സെപ്റ്റംബര്‍ 23 മുതല്‍ 24 വരെ അല്‍ ഐനിലെ അഡ്‌നെക് സെന്‍ററില്‍ നടക്കും. അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. ‘നിക്ഷേപിക്കുക, വികസിപ്പിക്കുക, അഭിവൃദ്ധിപ്പെടുക’ എന്നതാണ് പ്രമേയം.
സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സംരംഭത്തില്‍ പ്രതിഭാധനരായ വ്യക്തികളുടെ വളര്‍ച്ച, നവീകരണം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവക്കാണ് മുന്‍ഗണന. യു.എ.ഇയിലെയും വിദേശത്തെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫോറത്തില്‍ നിക്ഷേപ അവസരങ്ങള്‍, നൂതന നിര്‍മാണ മേഖല, കാര്‍ഷിക സാങ്കേതികവിദ്യ, സ്മാര്‍ട്ട് ഗതാഗതം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര ടൂറിസം, സംരംഭകത്വം എന്നിവ ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.