ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം
ദുബൈ: യു.എ.ഇ അയ്യപ്പ സേവാ സമിതിയുടെ 17-ാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വിപുലമായ ചടങ്ങുകളോടെ നടക്കും. 25-ാം വർഷത്തിലേക്ക് കടക്കുന്ന അയ്യപ്പ സേവാ സമിതി യു.എ.ഇയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ മഹോത്സവം സംഘടിപ്പിക്കുന്നത്.
ഉത്സവത്തിൽ തെയ്യങ്ങളുടെയും ആചാരപരമായ പൂജകളുടെയും നിര തന്നെയുണ്ട്. ഒക്ടോബർ മൂന്നിന് ഉച്ച 12 മണിക്ക് 'മലയിറക്കൽ' ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. തുടർന്ന് രണ്ടുമണിക്ക് ഗുളികൻ കലശം വെക്കൽ, രാത്രി ഏഴിന് മുടി അഴിക്കൽ, എട്ടുമണിക്ക് കാളികപ്പാട്ട്, അർധരാത്രി 12 മണിക്ക് കലശം വരവ് എന്നിവ നടക്കും.
നാലിന് രാവിലെ ആറുമണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴുമണിക്ക് വെള്ളാട്ടവും തിരുവപ്പനയും അരങ്ങേറും. രാവിലെ 7.30 മുതൽ കുട്ടികൾക്കുള്ള ചോറൂണിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പള്ളിവേട്ട. രാത്രി ഏഴിന് മുടി അഴിക്കലോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും. വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0506986804 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.