ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ മോന ഖാനം അൽ മർറി ദുബൈ

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രഖ്യാപനം നടത്തുന്നു

ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടുമുതൽ

ദുബൈ: ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഡി.ഐ.എഫ്​.എഫ്​) ഡിസംബർ എട്ടുമുതൽ പ്രത്യേക മിഡിൽ ഈസ്റ്റ് എഡിഷനോടെ പുനഃരാരംഭിക്കുന്നു. ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിങ്​ ഡയറക്ടറുമായ മോന ഖാനം അൽ മർറിയാണ് പ്രഖ്യാപനം നടത്തിയത്.

പുതിയ രൂപത്തിലുള്ള ചലച്ചിത്ര മേളയുടെ ആദ്യ പതിപ്പ് പൂർണമായും അറബ് സിനിമകൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമാണ്​ പ്രാധാന്യം നൽകുക. സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, തിരക്കഥാകൃത്തുകൾ എന്നിവർക്ക് തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനും പ്രേക്ഷകരുമായും നിരൂപകരുമായും സംവദിക്കാനും ഇത് വേദിയൊരുക്കും.

കേവലം സിനിമകൾ പ്രദർശിപ്പിക്കുന്ന മേള എന്നതിനപ്പുറം, ചലച്ചിത്ര മേഖലക്കായി സമഗ്രാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിനിമാ പ്രദർശനങ്ങൾക്കൊപ്പം അനുഭവങ്ങൾ പങ്കുവെക്കൽ, പുതിയ കഴിവുകൾ കണ്ടെത്തൽ എന്നിവക്കും പ്രാധാന്യം നൽകും. യുവ സിനിമാപ്രവർത്തകർക്ക് മേഖലയിലേക്ക് കടന്നുവരാനും കഴിവുകൾ വികസിപ്പിക്കാനും ഇത് സഹായകരമാകും.

ചലച്ചിത്ര മേളയുടെ തിരിച്ചുവരവ് സർഗാത്മകതയുടെയും കലയുടെയും കേന്ദ്രമെന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്ന് മോന അൽ മർറി വ്യക്തമാക്കി. അറബ് സിനിമയുടെ ഭാവിയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയായും ഇത് മാറും. അറബ് കഥകളെ പുതിയ കാഴ്ചപ്പാടുകളോടെ ലോകത്തിനു മുന്നിൽ എത്തിക്കാൻ ഫെസ്​റ്റിവൽ വഴിതുറക്കുമെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Dubai International Film Festival from December 8th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.