ഡ്രൈവിങ്ങിൽ മാന്യത പാലിച്ച വയോധികരായ ഡ്രൈവർമാരെ ഷാർജ പൊലീസ്​ ആദരിച്ചപ്പോൾ

മാന്യൻമാരായ ഡ്രൈവർമാർക്ക്​ ഷാർജ പൊലീസി​െൻറ ആദരം

ഷാർജ: റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുകയും ഡ്രൈവിങ്ങിൽ മാന്യത പാലിക്കുകയും ചെയ്ത ഒമ്പത് വയോധികരെ ഷാർജ പൊലീസ് ആദരിച്ചു. ഷാർജ പൊലീസ് കമാൻഡർ -ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസിയുടെ നിർദേശപ്രകാരം ട്രാഫിക് ആൻഡ് പട്രോളിങ്​, മനുഷ്യാവകാശ വിഭാഗം എന്നിവ സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

പൊലീസ് ഓഫിസേഴ്‌സ് ക്ലബിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൂർ, സോഷ്യൽ സപ്പോർട്ട് സെൻറർ ഡയറക്ടർ കേണൽ മോണ സുറൂർ, ട്രാഫിക് ആൻഡ് പട്രോളിങ്​ വകുപ്പ് ഡയറക്ടർ മുഹമ്മദ് അല്ലെ അൽ നഖ്‌ബി എന്നിവർ സംബന്ധിച്ചു. സമൂഹത്തിലെ അംഗങ്ങളെ ബോധവത്കരിക്കുന്നതിൽ പ്രായമായവരുടെ പ്രധാന പങ്കിനെയും യുവതലമുറക്ക്​ അവരുടെ ജീവിതാനുഭവത്തെയും ബ്രിഗേഡിയർ അൽ നൂർ പ്രശംസിച്ചു. അവരുടെ അവബോധത്തിനും കമ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷയോടുള്ള താൽപര്യത്തിനും ഏറ്റവും മികച്ച തെളിവാണ് അവരുടെ ശുദ്ധമായ ഡ്രൈവിങ് റെക്കോഡ്. റോഡുകളും പാലങ്ങളും ഏറ്റവും ഉയർന്ന അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്‌തിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യം നിശ്ചയിച്ച ട്രാഫിക് നിയന്ത്രണങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും ഈ ബഹുമതി സ്ഥിരീകരിക്കുന്നുവെന്ന് അൽ നൂർ പറഞ്ഞു.

ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുള്ള സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള സംരംഭത്തിന് ഷാർജ പൊലീസിന് നന്ദി രേഖപ്പെടുത്തുന്നു. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമായി മാതൃക പിന്തുടരാൻ അവർ പൊതുജനങ്ങളോട്, പ്രത്യേകിച്ച് ചെറുപ്പക്കാരോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.