ഷാർജ പൊലീസ് 48,000 ഇടപാടുകൾ 'സഹൽ' വഴി പൂർത്തിയാക്കി

ഷാർജ: ട്രാഫിക് ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന 'സഹൽ' വഴി 48,000 ഇടപാടുകൾ പൂർത്തിയാക്കിയതായി ഷാർജ പൊലീസ് അറിയിച്ചു. ജനറൽ കമാൻഡിലെ ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും ലൈസൻസിങ്​ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ്​ ഇക്കാര്യം രേഖപ്പെടുത്തിയത്​. 2020​െൻറ ആദ്യ പകുതിയിലാണ് ഇത്രയും ഇടപാടുകൾ തീർപ്പാക്കിയതെന്നും രണ്ട് മിനിറ്റാണ് ഒരു കേസിനെടുത്തതെന്നും പൊലീസിലെ ഏകോപന ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ ജാബിർ ആസാദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.