ഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ സന്ധിയില്ല സമരം നയിച്ച് എട്ടാമത് പിങ്ക് കാരവന് പര്യടനം ബുധനാഴ്ച ആരംഭിക്കും. കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പോരാടുന്നതിനിടയില്‍ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച, മുന്‍ ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷ അമീറ ബിന്‍ കറമിെൻറ സ്മരണകളായിരിക്കും പര്യടനത്തിന് കരുത്ത് പകരുക. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള അമീറയുടെ അശ്രാന്തമായ പ്രയത്നം ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ് സൊസൈറ്റി എന്ന സ്ഥാപനമായി വളര്‍ന്നത്. അമീറ ബിന്‍ കറമിനോടുള്ള ബഹുമാനാര്‍ഥമാണ് ഷാര്‍ജയില്‍ 'അമീറ ഫണ്ട'് നിലവില്‍ വന്നത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സറിെൻറ റോയല്‍ രക്ഷാധികാരിയുമായ ശൈഖ ജവാഹര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമിയാണ് ഇതിന് തുടക്കം കുറിച്ചത്. പിങ്ക് കാരവന് പര്യടനത്തിെൻറ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി നിര്‍വ്വഹിക്കും. ബുധനാഴ്ച ഷാര്‍ജയിലാണ് അശ്വാരൂഢ സംഘം സഞ്ചരിക്കുക.
ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങള്‍
കുവൈത്ത് ആശുപത്രി: രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും പരിശോധനയില്‍ പങ്കെടുക്കാം. ദൈദ് ആശുപത്രി : രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ സ്ത്രികള്‍ക്ക് മാത്രം.ഡയറക്ട്രേറ്റ് ഓഫ് പീനല്‍ ആന്‍ഡ് കറക്ഷനല്‍ ഇന്സ്റ്റിറ്റ്യൂഷന്: രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ സ്ത്രികള്‍ക്ക് മാത്രം. ഖറായിന്‍ ഹെല്‍ത്ത് സെൻറര്‍: രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ സ്ത്രികള്‍ക്ക് മാത്രം.
പിങ്ക് കാരവെൻറ സ്ഥിരം മൊബൈല്‍ യൂണിറ്റുകള്‍ ലഭ്യമാകുന്ന ഇടങ്ങള്‍
ഷാര്‍ജ- അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അബുദബി അല്‍ സീഫ് വില്ലേജ്, ദുബൈ മാള്‍, ഫുജൈറ കോര്‍ണീഷ്, റാസല്‍ഖൈമ കോര്‍ണീഷ്, ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രി, അജ്മാന് കോര്‍ണീഷ്. ഉമ്മുല്‍ഖുവൈന്‍ ഒഴിച്ചുള്ള എമിറേറ്റുകളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയും ഉമ്മുല്‍ഖുവൈനില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 4.00വരെയുമാണ് പരിശോധന നടക്കുക. സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.