ഷാർജ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ദേശീയദിനാഘോഷം
Posted On
date_range Updated On
date_range ഷാർജ മലയാളി കൂട്ടായ്മ ദേശീയ ദിനാഘോഷം
ഷാർജ: ഷാർജ മലയാളി കൂട്ടായ്മ ദേശീയദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വർണശബളമായ ഘോഷയാത്രയോടെ തൗസെൻറ പാം പാർക്കിൽ ആരംഭിച്ച ദേശീയ ദിനാഘോഷം വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർക്കും കൗതുകമായി. വനിത വിഭാഗമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയതെന്ന് പ്രോഗ്രാം കോഓഡിനേറ്റർ ശുലജ ശരവണൻ പറഞ്ഞു. കൂട്ടായ്മ പ്രസിഡൻറ് ജോയി ദാസ്, സെക്രട്ടറി സിറാജുദ്ദീൻ, വൈസ് പ്രസിഡൻറ് ലക്ഷ്മി സജീവ്, ജോയൻറ് സെക്രട്ടറി ഖൈറുനിസ ശിഹാബുദ്ദീൻ, ജനറൽ കൺവീനർ തോമസ് എബ്രഹാം എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. ട്രഷറർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.