യു.എ.ഇയുടെ ദുരിതാശ്വാസ വ്യൂഹങ്ങൾ ഗസ്സ മുനമ്പിലേക്ക്​

533 ടൺ വസ്തുക്കളുമായി യു.എ.ഇ ട്രക്കുകൾ ഗസ്സയിൽ

അബൂദബി: ‘ഓപറേഷൻ ഗാലന്‍റ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി ഗസ്സയിലെ ഫലസ്തീൻ ജനതക്കായി 533 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യു.എ.ഇയുടെ അഞ്ച് ദുരിതാശ്വാസ വ്യൂഹങ്ങൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ഈ ആഴ്ച അയച്ച 66 ട്രക്കുകൾ അടങ്ങിയ സംഘമാണ് അവശ്യവസ്തുക്കളുമായി ഗസ്സയിലെത്തിയത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പിന്തുണ നൽകുന്നതിനായുള്ള യു.എ.ഇയുടെ തുടർച്ചയായ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ഗസ്സ നിവാസികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി ഭക്ഷ്യവസ്തുക്കൾ, ഫുഡ് പാർസലുകൾ, താത്കാലിക പാർപ്പിടത്തിനുള്ള സാമഗ്രികൾ എന്നിവയാണ് ഈ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത്. ദുരിതാശ്വാസ സാമഗ്രികൾ സമയബന്ധിതമായി എത്തിക്കുന്നതിലൂടെ അടിയന്തര സഹായം അർഹരായ ആളുകളിലേക്ക് നേരിട്ട് എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു.

അൽ ആരിശ് നഗരത്തിലുള്ള യു.എ.ഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്‍റർ കേന്ദ്രീകരിച്ചാണ് ‘ഓപറേഷൻ ഗാലന്‍റ് നൈറ്റ് 3' സംഘം സഹായങ്ങൾ തയാറാക്കുന്നത്. വിവിധയിടങ്ങളിൽനിന്ന് ലഭിക്കുന്ന സഹായ സാമഗ്രികൾ ശേഖരിക്കാനും തരംതിരിക്കാനുമുള്ള സംവിധാനമാണ് ഈ ലോജിസ്റ്റിക്സ് സെന്‍ററിൽ പ്രവർത്തിക്കുന്നത്.

Tags:    
News Summary - UAE trucks carrying 533 tons of goods arrive in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.