എൻ.ഐ.ടി.സി.എ.എ യു.എ.ഇയുടെ പുതിയ നേതൃത്വം
എൻ.ഐ.ടി കാലിക്കറ്റ് അലുമ്നി യു.എ.ഇക്ക് പുതിയ നേതൃത്വം
ദുബൈ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അലുംനി അസോസിയേഷന്‍റെ യു.എ.ഇ ചാപ്റ്ററിന് (എൻ.ഐ.ടി.സി.എ യു.എ.ഇ) പുതിയ നേതൃത്വം ചുമതലയേറ്റു. സെപ്റ്റംബർ ആറിന് ദുബൈ ഫോർച്യൂൺ ആട്രിയത്തിൽ നടന്ന അലുംനി സംഗമത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റത്.
ഹർഷ് ബഷീർ (പ്രസിഡന്‍റ്), ടി.എസ്. ഗോകുൽദാസ് (വൈസ് പ്രസിഡന്‍റ്), മനു വർഗീസ് (സെക്രട്ടറി), ആർ.വി. മുഹമ്മദ് റിനീഷ് (ജോ. സെക്രട്ടറി), അതുൽ വട്ടോളത്തിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു. വിവിധ തലമുറകളിലും മേഖലകളിലുമുള്ള എൻ.ഐ.ടി കാലിക്കറ്റ് പൂർവവിദ്യാർഥികളെ കൂടുതൽ സജീവമായി ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകൾക്ക് പ്രത്യേക ചുമതലകളുള്ള അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമാണ്.
യു.എ.ഇയിലെ എൻ.ഐ.ടി കാലിക്കറ്റ് പൂർവവിദ്യാർഥികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും പരസ്പരം സഹായിക്കാനും വളരാനും കഴിയുന്ന സജീവമായ കൂട്ടായ്മയായി അലുംനി സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുകയുമാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച പ്രസിഡന്‍റ് ഹർഷ് ബഷീർ പറഞ്ഞു. അടുത്ത ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ സെക്രട്ടറി മനു വർഗീസ് അവതരിപ്പിച്ചു. കുടുംബസംഗമങ്ങൾ, കായിക-ഔട്ട്ഡോർ പരിപാടികൾ, വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ പ്രവർത്തനങ്ങൾ, പ്രൊഫഷനൽ നെറ്റ്‌വർക്കിങ്, മെന്‍റർഷിപ്പ്, യുവ പൂർവവിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പരിപാടികൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രവർത്തനപദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.