വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്‍റെ അളവ് സൗജന്യമായി പരിശോധിക്കാം
അജ്മാൻ: വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്‍റെ അളവ് സൗജന്യമായി പരിശോധിക്കുന്നതിനായി അജ്മാനിൽ പുതിയ പദ്ധതി ആരംഭിച്ചു. ‘കമ്യൂണിറ്റി സുസ്ഥിരത’ എന്ന പരിപാടിയുടെ ഭാഗമായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ‘ഹരിത ഭാവിക്കായി’ എന്ന ലക്ഷ്യത്തോടെ അജ്മാനിലെ സ്പീഡ് സെന്‍റർ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.
പരിസ്ഥിതി മലിനീകരണം കുറക്കാനും പ്രകൃതിസൗഹൃദമായ യാത്രാസംസ്കാരം വളർത്തിയെടുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ്, മാനവ വിഭവശേഷി വകുപ്പ്, ബിസിനസ് വനിതാ കൗൺസിൽ, അക്കൗണ്ടബിലിറ്റി അതോറിറ്റി, ഡിജിറ്റൽ വകുപ്പ് തുടങ്ങി നിരവധി പ്രമുഖ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തങ്ങളുടെ വാഹനങ്ങൾ എത്രത്തോളം പുക പുറന്തള്ളുന്നുവെന്നും അവ പ്രകൃതിക്ക് അനുയോജ്യമാണോ എന്നും മനസ്സിലാക്കാൻ ഈ അവസരം സഹായിക്കുമെന്ന് ഇൻവെസ്റ്റ്‌മെന്‍റ് ഡിപാർട്മെന്റ് ഡയറക്ടർ അമ്മാർ അൽ ശായർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാൻ എല്ലാ വാഹന ഉടമകളും സൗജന്യ പരിശോധന പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.