ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനം 20 മണിക്കൂറിലേറെ വൈകിയേക്കും

ദുബൈ: ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് കോഴിക്കോട് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 20 മണിക്കൂറിലേറെ വൈകുമെന് ന് സൂചന. പുലർച്ചെ ഒന്നോടെ പുറപ്പെട്ട് രാവിലെ ആറിന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനത്തിൽ യാത്ര ചെയ്യാൻ രാത്രി തന്നെ വിമാനത്താവളത്തിൽ എത്തിയതാണ് മിക്കവരും. സുരക്ഷാ പരിശോധന കഴിഞ്ഞ് ബോർഡിങ് തുടങ്ങിയ ശേഷമാണ് യാത്ര വൈകും എന്ന അറി യിപ്പ് വന്നത്.

യാത്ര മുടങ്ങിയ 200ൽ അധികം യാത്രക്കാരെ ആദ്യം അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. വിമാനത്താവള അതോറിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് കുറച്ച് പേരെ ദുബൈ വഴിയും ചിലരെ എയർ ഇന്ത്യ എക്സ്പ്രസിലും നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ അധികൃതർ സമ്മതിച്ചു. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക തകരാർ ഉണ്ടെന്ന് അനൗദ്യോഗികമായി അറിയിച്ചതല്ലാതെ യാത്ര വൈകാനുള്ള കാരണം ആദ്യം വ്യക്തമാക്കിയിരുന്നില്ല. യന്ത്ര ഭാഗത്തിന് തകരാർ ഉണ്ടെന്നും വൈകുന്നേരം വാരാണസിയിൽ നിന്ന് എത്തിച്ചു പ്രശ്നം പരിഹരിച്ച ശേഷമേ പുറപ്പെടാനാവൂ എന്നാണ് പിന്നീട് വിവരം ലഭിച്ചത്.

വൈകീട്ട് ഏഴോടെ മാത്രമേ പുറപ്പെടാൻ സാധിക്കൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന അറിയിപ്പ്. ഏറെ പ്രതിഷേധം ഉയർത്തിയതിന് ശേഷമാണ് ഒരു ഉദ്യോഗസ്‌ഥ എത്തി സംസാരിക്കാണെങ്കിലും കൂട്ടാക്കിയത് എന്ന് യാത്രക്കാർ പറയുന്നു.

Tags:    
News Summary - Sharjah-Kozhikode Air India flight will be delayed by more than 20 hours-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.