ഷാർജ: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഷാർജ ഇസ്ലാമിക് ബാങ്കിന്റെ (എസ്.ഐ.ബി) അറ്റലാഭം 36.7 ശതമാനം വർധിച്ച് 494.6 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റ ലാഭം 361.9 ദശലക്ഷമായിരുന്നു. ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തനലാഭം 31 ശതമാനം വർധിച്ച് 648.7 ദശലക്ഷത്തിലെത്തിയതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. 2022ൽ ഇതേ കാലയളവിൽ പ്രവർത്തനലാഭം 497.2 ദശലക്ഷമായിരുന്നു.
നിക്ഷേപസ്ഥാപനങ്ങൾ, ധന ഇടപാട് എന്നിവയിൽനിന്നുള്ള അറ്റ വരുമാനത്തിൽ 22 ശതമാനവും വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിൽ 587.3 ദശലക്ഷമായിരുന്ന അറ്റ വരുമാനം 2023 ജൂൺ 30 അവസാനിച്ചപ്പോൾ 716.7 ദശലക്ഷമായി ഉയർന്നു.
അറ്റ വരുമാനത്തിൽ 129.4 ദശലക്ഷത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ടിയെന്ന് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.