???? ??????????? ????? ???????????????? ???????????? ?????????? ???????????

ഷാർജയിൽ ഇനി ഇസ്​ലാമിക കലയുടെ ആഘോഷ നാളുകൾ

ഷാർജ: സംസ്​കാരങ്ങൾ   സംഘട്ടനത്തിനല്ല സമന്വയത്തിനും സമാധാനത്തിനുമാണെന്ന്​ ഉദ്​ഘോഷിച്ച്​ ഇസ്​ലാമിക കലയുടെ വസന്തോത്സവം ഷാർജയിൽ കൊടിയേറുന്നു. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ൈ​ശഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമിയുടെ പ്രചോദത്തിൽ സംഘടിപ്പിക്കുന്ന ഉത്സവത്തി​​െൻറ ഇരുപതാം പതിപ്പ്​ ഡിസംബർ 13ന്​ ആരംഭിക്കും. ​ൈ​ശഖ്​ ഡോ. സുൽത്താൻ   ഉദ്​ഘാടനം ചെയ്യുന്ന മേള 40 ദിവസം  നീളുമെന്ന്​ ഷാർജ കൾച്ചർ ആൻറ്​ ഇൻഫർമേഷൻ വിഭാഗം  ചെയർമാൻ അബ്​ദുല്ലാ അൽ ഉവൈസ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

മേളയുടെ ഇൗ വർഷത്തെ പ്രമേയം അസർ അഥവാ സ്വാധീനം എന്നതാണ്​. കിഴക്കും പടിഞ്ഞാറും തമ്മിലെ അകലം കുറക്കുന്നതും കലാമൂല്യങ്ങളെ ഏകോപിക്കുന്നതുമാവും അവതരിപ്പിക്കുന്ന കലാരൂപങ്ങൾ.  44 പ്രദർശനങ്ങളിൽ 31 എണ്ണം ഷാർജ ആർട്ട്​ മ്യൂസിയത്തിൽ നടക്കും. അൽ മജാസ്​ വാട്ടർ​ഫ്രണ്ട്​, അൽ മജാസ്​ ആംഫിതീയർ, ഒൗഖാഫ്​ വിഭാഗം, അൽ ഖസബ, മരായ ആർട്​ സ​െൻറർ, കാലി​​ഗ്രഫി സ്​ക്വയർ എന്നിവയാണ്​ മറ്റു വേദികൾ.  
ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ ചിത്രകാർ, ശിൽപികൾ, കലാപ്രവർത്തകർ, ഗവേഷകർ എന്നിവർ എത്തുമെന്ന്​ ​ഫെസ്​റ്റിവൽ എക്​സിക്യൂട്ടിവ്​ ഫറാഹ്​ ഖാസിം മുഹമ്മദ്​ വ്യക്​തമാക്കി.  ശിൽപശാലകൾ,പ്രദർശനങ്ങൾ, സംവാദങ്ങൾ എന്നിവയും ഇക്കാലയളവിലുണ്ടാവും.  ബുനിയാൻ  എന്ന പ്രമേയത്തിൽ കഴിഞ്ഞ വർഷം നടന്ന ഫെസ്​റ്റിവൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

Tags:    
News Summary - sharjah fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.