ഷാർജ: അൽനഹദ ഇത്തിസലാത്ത് ബിൽഡിങിന് സമീപമുള്ള അബ്കോ ടവർ കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ ആളപായമില്ല. ഏഴ് പേർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി. അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയലാണ്.
49 നില കെട്ടിടത്തിെൻറ പത്താം നിലയിൽ രാത്രി 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. താഴ്ഭാഗം മുതൽ മുകൾ നില വരെ തീ പടരുകയായിരുന്നു.
സിവിൽ ഡിഫൻസ് വിഭാഗത്തിന് വിവരം ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ തീയണക്കാൻ കഴിഞ്ഞതാണ് അപകടങ്ങൾ കുറയാൻ കാരണമായത്. അഗ്നിശമന സേനയെ സഹായിക്കാൻ പൊലീസിന്‍റെ 8 വാഹനങ്ങളും സ്ഥലത്തെത്തിയിരുന്നു.
മണിക്കൂറുകൾക്കകം തന്നെ പ്രദേശത്തെ ഗതാഗതം സാധാരണനിലയിലാക്കാൻ സാധിച്ചിട്ടുണ്ട്. ഡ്രോണുപയോഗിച്ച് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പാർക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളിൽ ചിലതിന് കേടുപാടുകളുണ്ട്. കെട്ടിടത്തിൽ നിന്ന് 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 49 നിലയുള്ള കെട്ടിടത്തിൽ 36 നിലകൾ താമസത്തിനും 20 നിലകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമായാണ് ഉപയോഗിച്ചുവരുന്നത്. ഇൗ ഭാഗത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.