ഷാര്‍ജ: 10ാമത് കുട്ടികളുടെ വായനോത്സവത്തിെൻറ പത്താം ദിനമായ വെള്ളിയാഴ്ച മേള നഗരിയിൽ അനുഭവപ്പെട്ടത് അക്ഷരാർഥത്തിൽ ഉത്സവ തിരക്ക്. തങ്ങള്‍ക്ക് അനുവദിച്ച് കിട്ടിയ ആഘോഷത്തെ വര്‍ണാഭമാക്കി മാറ്റുകയായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍. ശനിയാഴ്ച ഉത്സവം സമാപിക്കാനിരിക്കെ നിരവധി പുതുമയുള്ള കലാപ്രകടനങ്ങളും പരിപാടികളുമാണ് മേളയിൽ നടന്നത്. വര്‍ണ ബലൂണുകള്‍ പിടിച്ച് തുള്ളി ചാടുന്ന കുരുന്നുകളും വിവിധ കഫേകളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുന്ന കുട്ടികളുമായിരുന്നു വായനോത്സവത്തിന്‍െറ അത്മാവ്. തങ്ങള്‍ തന്നെയാണ് ഇവിടെത്തെ സെലിബ്രിറ്റികളും സന്ദര്‍ശകരുമെന്ന മുദ്രവാക്യം കുട്ടികള്‍ ഉയര്‍ത്തി പിടിക്കുകയായിരുന്നു. എന്താണ് കാണാനുള്ളതെന്ന പതിവ് തെറ്റിച്ച്, എന്താണ് തനിക്ക് കാണിക്കാനുള്ളതെന്ന വൈവിധ്യമായിരുന്നു വായനോത്സവത്തിന് കുട്ടികള്‍ പകര്‍ന്ന കരുത്ത്. അതില്‍ കയറല്ലെ പോകാന്‍ നേരം വൈകുമെന്ന് പറഞ്ഞ രക്ഷിതാവിനോട് അത് എനിക്ക് വേണ്ടിയുള്ളതാണെന്നും അത് എന്താണെന്ന് തിരിച്ചറിയുന്നിടത്ത് വെച്ചാണ് ഞാന്‍ ഞാനായി മാറുന്നതെന്നും പറയുന്ന മലയാളി കുട്ടികളെയും കണ്ടു.
നാളെത്തെ ശസ്ത്രക്രിയ ഏത് വിധത്തിലായിരിക്കും, മനുഷ്യനെക്കാളേറെ റോബോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ആധുനിക വൈദ്യശാസ്ത്രത്തിെൻറ വേഗത എത്രത്തോളമായിരിക്കുമെന്നുള്ളതെല്ലാം കുട്ടികള്‍ കണ്ടും കണ്ടത് വിശദമായി ചോദിച്ചറിഞ്ഞും മനസിലാക്കുകയായിരുന്നു. 18 മുതല്‍ 21 വരെയുള്ള നൂറ്റാണ്ടുകളുടെ ഗതി വേഗം മനസിലാക്കുവാനുള്ള പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിരുന്നു. വൈദ്യുതി കടന്ന് വരാത്ത കാലത്ത് നിന്ന്, റോബോട്ടിക് യുഗത്തതിലേക്ക് കുതിച്ച ശാസ്ത്രത്തിെൻറ നാള്‍ വഴികള്‍ വളരെ വ്യക്തതയോടെയാണ് വായനോത്സവം അവതരിപ്പിച്ചത്. പേന, മിന്നല്‍, ബിന്ദു, രശ്മി എന്നീ മുദ്രകള്‍ എല്ലായിടത്തും നിഴലിച്ച് നിന്നു.
എെൻറ ഭാവി ഒരു പുസ്തകം അകലെയെന്ന വായനോത്സവ പ്രമേയവും സന്ദര്‍ശകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ജല-ഊര്‍ജ്ജ ഉപയോഗവും അത് പാഴാക്കുന്നതിലൂടെ വന്ന് ചേരുന്ന ഭവിഷത്തുകളും കുട്ടികള്‍ തെറ്റ് കൂടാതെ വായിച്ചെടുത്തു. വ്യായാമം ഏതൊക്കെ വിധത്തില്‍ ശരീരത്തെ സംരക്ഷിക്കുന്നുവെന്ന പാഠം പഠിക്കുമ്പോള്‍ തന്നെ, ഭക്ഷണം ഏതൊക്കെ വിധത്തില്‍ മനുഷ്യനെ രോഗികളാക്കി മാറ്റുന്നുവെന്ന പാഠവും വായനോത്സവം പഠിപ്പിച്ചു. നാല് ചുവരുകള്‍ക്കിടയില്‍ നിന്ന് ശാസ്ത്രത്തിെൻറയും സാങ്കേതിക വിദ്യയുടെയും റോബോട്ടിക് കാലത്തിലേക്ക് എത്തിയ സന്തോഷം കുരുന്ന് മുഖങ്ങളില്‍ സന്തോഷ രശ്മിയായി നിന്നു. പേനയില്‍ നിന്ന് വളര്‍ന്ന് മിന്നലായി പടര്‍ന്ന് കണ്ടെത്തലുകളുടെ ബിന്ദുവിലേക്ക് നയിച്ച പുസ്തകങ്ങള്‍ തന്നെയാണ് പുരോഗതിയുടെയെല്ലാം കാതല്‍ എന്ന തിരിച്ചറിവും കുട്ടികള്‍ക്ക് വായനോത്സവം പകര്‍ന്നു. ശനിയാഴ്ചയും വ്യത്യസ്തതയാർന്ന പരിപാടികള്‍ നടക്കും. കുടുംബമായി താമസിക്കുന്നവര്‍, കുട്ടികളുമായി ഇത് വരെ വായനോത്സവം സന്ദര്‍ശിച്ചിട്ടില്ല എങ്കില്‍ അത് തീരാനഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.