റാസല്‍ഖൈമ: പരിസ്ഥിതി നിയമലംഘകര്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്കി റാസല്‍ഖൈമ പൊതുമരാമത്ത് വകുപ്പ്. വിനോദകേന്ദ്രങ്ങളിലത്തെുന്നവര് പ്രദേശങ്ങളിലെ നിയമ-മാര്‍ഗ നിർദേശങ്ങള്‍ പാലിക്കണം. അശ്രദ്ധമായ മാലിന്യനിക്ഷേപം, തീ ഉപയോഗം, നിശ്ചിത സ്ഥലങ്ങളിലല്ലാതെയുള്ള ബാര്‍ബിക്യു, വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയല്‍ തുടങ്ങിയവയില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അംഗീകൃത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ബാര്‍ബിക്യു, കടല്‍ തീരങ്ങള്‍, പാര്‍ക്കുകള്‍, റോഡുകള്‍, നടപ്പാതകള്‍, ജോലി സ്ഥലങ്ങള്‍, പൊതുയിടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ മാലിന്യം ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നതായി കെണ്ടത്തിയിരുന്നു. വാണിജ്യസ്ഥാപനങ്ങള്‍ക്കും ഈ നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാകില്ല. ചില സ്ഥാപനങ്ങള്‍ പൊതുയിടങ്ങളില്‍ മാലിന്യം തള്ളിയതിന് ശിക്ഷാ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.4326 പരിസ്ഥിതി നിയമലംഘനങ്ങളാണ് 2025ല്‍ റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിനോദ-താമസ-പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ സ്വീകരിക്കുന്ന നിരുത്തരവാദപരമായ സമീപനം വ്യക്തമാക്കുന്നതാണ് നിയമ ലംഘനങ്ങള്‍.
ഇവ തടയുന്നതിന് പ്രത്യേക പട്രോള്‍ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എമിറേറ്റിലെങ്ങും പരിസ്ഥിതിസേന 24 മണിക്കൂറും പ്രവര്‍ത്തനനിരതരാണ്. മര്‍ജാന്‍ ഐലന്റ് കോര്‍ണീഷ്, അല്‍ മ്യാരീദ് കോര്‍ണീഷ് തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ സ്ഥിരമായ പരിശോധന യൂനിറ്റികളും വിന്യസിച്ചിട്ടുണ്ട്.എമിറേറ്റിന്റെ പ്രകൃതിസൗന്ദര്യം നിലനിര്‍ത്തുന്നതിനും പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനും സമൂഹം പരിസ്ഥിതി മാര്‍ഗനിർദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.