ഷാർജ സഫാരി മാൾ
അറബ് ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാർജയുടെ നഗരഭൂപടത്തിൽ അതിവേഗം വളരുന്ന പ്രദേശങ്ങളിലൊന്നാണ് മുവൈല. 2019ൽ പ്രദേശത്ത് സഫാരി മാൾ ആരംഭിച്ചതിന് ശേഷമുള്ള മേഖലയുടെ വളർച്ച അത്ഭുതാവഹമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് എമിറേറ്റിലെ സാധാരണ ഉപനഗരമായിരുന്ന ഈ പ്രദേശം, ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വമ്പൻ താമസ കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ, പുതിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവ ചേർന്ന സജീവമായ ഇടങ്ങളിലൊന്നായി മാറിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം സഫാരി അടക്കമുള്ള പുതിയ വ്യാപാര സമുച്ചയങ്ങൾ ഉയർന്നതും പ്രദേശം മികവിന്റെ പ്രധാന കേന്ദ്രമായി മാറാൻ കാരണമായി.
ചെറിയ പാതകൾ വലിയ റോഡുകളായി മാറിയിരിക്കുന്നു. രാവും പകലും സജീവമായ മാളുകളും വ്യപാര സ്ഥാപനങ്ങളും മുവൈലയുടെ സുന്ദരകാഴ്ചകളാണ്. ബിസിനസ് സമൂഹവും സാധാരണക്കാരും പ്രതീക്ഷയോടെ കാണുന്ന പ്രദേശമായി ഇത് മാറിക്കഴിഞ്ഞു. ഷാർജയുടെ മറ്റു ഭാഗങ്ങങളിൽ നിന്നും ദുബൈയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണെന്നതും മുവൈലയുടെ പ്രത്യേകതയാണ്. സമീപത്തായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യവും, അതിവേഗത്തിൽ വളരുന്ന താമസകേന്ദ്രങ്ങളും ഈ പ്രദേശത്തെ ജനപ്രിയമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മലയാളികൾ അടക്കമുള്ള പ്രവാസികൾ വളരെ താൽപര്യപൂർവം ജീവിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.
മുവൈലയുടെ വളർച്ചക്ക് പ്രധാന കാരണം അതിന്‍റെ പ്രത്യേകമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണെന്ന് കാണാനാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവക്കടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ദുബൈയിലേക്കും ഷാർജിലേക്കുമുള്ള യാത്ര എളുപ്പമാണ്. ദുബൈയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളും പ്രഫഷണലുകളും ചെലവ് കുറഞ്ഞ താമസസൗകര്യങ്ങൾക്കായി മുവൈലയെ തിരഞ്ഞെടുത്തതോടെ പ്രദേശത്തിന്റെ ജനസംഖ്യ വേഗത്തിൽ ഉയർന്നിരിക്കുകയാണ്. ജനസംഖ്യ ഉയർന്നതോടെ വ്യാപാര മേഖലയിൽ ഇത് സ്വാഭാവികമായും പ്രതിഫലിച്ചിട്ടുണ്ട്.
മുവൈലയിലെ വ്യാപാര രംഗത്തെ കേന്ദ്ര സ്ഥാനമെന്ന് ‘സഫാരി മാളി’നെ വിശേഷിപ്പിക്കാനാകും. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പ്രദേശത്തിന്റെ തലവര തന്നെ മാറ്റിയ സാന്നിധ്യമായി ഇത് മാറിയിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ ഭാഗങ്ങളിൽനിന്നുമായി 81ലക്ഷം സന്ദർശകരാണ് സഫാരി മാളിൽ ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്നത്. 2019 സെപ്റ്റംബറിൽ മാൾ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള സന്ദർശകരുടെ എണ്ണം 4.74 കോടി പിന്നിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. മാൾ സൃഷ്ടിച്ച ചെറുകിട വ്യാപാര വിപ്ലവം പ്രദേശത്തിന്‍റെ അതിവേഗ വളർച്ചക്ക് സഹായകരമായി. മുൻ മാതൃകകളില്ലാത്ത നിരവധി നവീന മാർക്കറ്റിങ് ആശയങ്ങൾ ഉപഭോക്താക്കളെ അത്യധികം ആകർഷിക്കുംവിധം രൂപപ്പെടുത്താനും വിജയിപ്പിക്കാനും ‘സഫാരി’ക്ക് സാധിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് എന്ന ഖ്യാതി ഇപ്പോഴും നിലനിർത്തിയാണത് മുന്നേറുന്നത്. സാമ്പത്തിക രംഗം പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനം, അത്യസാധാരണമായ വെല്ലുവിളികളെ ജാഗ്രതയോടെയും മനോഹരമായും മറികടന്നാണ് ജൈത്രയാത്ര തുടരുന്നത്.
ഏറ്റവും ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. യു.എ.ഇക്ക് പുറമെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഫൂട്‌വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സ്, ഹോം ആൻഡ് ഓഫിസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വന്‍ ശ്രേണി സഫാരിയില്‍ ഇന്ന് ലഭ്യമാണ്. മറ്റിടങ്ങളിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ സാധാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സഫാരിക്ക് സാധിക്കുന്നുണ്ട്. ആഗോള മാർക്കറ്റിൽനിന്ന് നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിലൂടെയാണ് ഇതിന് സാധിക്കുന്നത്.
സഫാരി മാളിലെ ഏറ്റവും വലിയ ആകർഷണമാണ് ഗോൾഡ് സൂഖ്. ഷാർജയിൽ ഇത്തരമൊരു സൂഖ് ആദ്യമായാണ് തുടക്കംകുറിക്കുന്നത്. 23ലേറെ ജ്വല്ലറി ആഭരണ ബ്രാൻഡുകളാണ് മാളിലെ സൂഖിൽ ഇതിനകം സ്ഥാനം പിടിച്ചിരിക്കുന്നത്. യു.എ.ഇയിലെ എല്ലാ ഭാഗങ്ങളിലിൽനിന്നും ഉപഭോക്താക്കൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഗോൾഡ് സൂഖ് എന്നത് കേവലം ഒരു വിശേഷണത്തിന് അപ്പുറം ഉപഭോക്താക്കൾക്ക് അനുഭവിക്കാൻ ഇവിടെനിന്ന് സാധിക്കും. ഉയർന്ന നിലവാരമുള്ള സ്വർണം, ഡയമണ്ട്, പ്ലാറ്റിനം എന്നിവയുടെ വിപുലമായ ശേഖരമാണ് വിവിധ ബ്രാൻഡുകൾ ഇവിടെ ഒരുക്കിയിരിക്കുന്നത്.
വിവിധ ദേശക്കാരായ പ്രവാസി കുടുംബങ്ങൾ ദിനേന വന്നുപോകുന്ന സ്ഥലമെന്ന നിലയിൽ സഫാരി മാളിൽ ഈ ബ്രാൻഡുകൾകെല്ലാം മികച്ച നേട്ടമാണ് കൈവരിക്കുന്നത്. ഓരോ മാസവും പുതിയ പുതിയ ബ്രാൻഡുകൾ ഷോറൂമുകൾ തുറക്കുന്നത് ഓരോ ബ്രാൻഡും മികച്ച വിജയമാണ് കൈവരിക്കുന്നതെന്നതിന്‍റെ തെളിവാണ്. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ടെന്നതിനാൽ സ്വർണം വാങ്ങാനായി മാത്രം എത്തുന്നവരുടെ എണ്ണവും വളരെയധികം വർധിച്ചിട്ടുണ്ട്.
ബ്രാൻഡുകൾക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിൽ വളരെ മനോഹരമായ പ്രദർശന സൗകര്യങ്ങൾ മാളിലുണ്ട്. കുടുംബങ്ങളും വിദ്യാർഥികളും വിദേശികളും ഉൾപ്പെടുന്ന വിപുലമായ ഉപഭോക്തൃ കൂട്ടം സൂഖിനെ എപ്പോഴും സജീവമായി നിലനിർത്തുന്നു. ചെറിയ കുട്ടികളോടൊപ്പം വീടുകളിൽനിന്നും വരുന്ന കുടുംബങ്ങൾക്കും, സുഹൃത്തുക്കളുമായി ഷോപ്പിങ് ചെയ്യാൻ വരുന്ന യുവജനങ്ങൾക്കും ഗോൾഡ് സൂഖ് ഒരു പ്രത്യേക ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. വ്യാപാരത്തിന്റെയും വിനോദത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി മാറിയ സഫാരി മാളിൽ, ഗോൾഡ് സൂഖ് സവിശേഷമായ ശ്രദ്ധയാകർഷിക്കുകയാണ്. മുവൈലയിലെ ‘ഗോൾഡ് സൂഖെ’ന്ന പേരിൽ ഉപഭോക്താക്കൾ ഇതിനെ പരിചയപ്പെടുത്തുന്ന നിലയിലാണ് ഇത് വളർന്നുമുന്നേറുന്നത്.
മുവൈലയുടെ ഹൃദയഭാഗമായ സഫാരി മാൾ ഇന്ന് ഒരു സാധാരണ ഷോപ്പിങ് സെന്ററല്ല. ഇവിടെ തുടർച്ചയായ ഷോപ്പിങ് മാമാങ്കങ്ങളാണ് നടക്കുന്നത്. ഈ മാമാങ്കങ്ങളെ മുന്നോട്ട് നയിക്കുന്നത് ഓഫറുകളുടെ തോരാമഴയാണ്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഈ ഓഫറുകൾ, മാളിനകത്ത് പെയ്യുന്ന മഴപോലെ മുവൈലയുടെ മുഴുവൻ റീട്ടെയിൽ ഇക്കോസിസ്റ്റത്തെയും നനയിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാ ദിവസവും തിരക്ക് കാണാറുള്ള സഫാരി മാൾ, ഓഫർ ദിവസങ്ങളിൽ ഒരു ഉത്സവപ്പറമ്പായി മാറുന്നത് കാണാറുണ്ട്. മുവൈലയിലെ ചെറുകിട വ്യാപാരികൾക്കും ഇതിന്റെ ഗുണം ലഭിക്കാറുണ്ട്. സഫാരി മാളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് സമീപത്തെ കഫേകൾക്കും റസ്റ്റാറന്റുകൾക്കും ചെറിയ റീട്ടെയിൽ കടകൾക്കും പുതിയ ഉണർവ് നൽകുകയാണ്. ഒരിടത്ത് തുടങ്ങുന്ന മഴ, മറ്റിടങ്ങളിലേക്കും പടരുന്ന മഴയായി മാറുകയാണ്. സഫാരി മാളിൽ പെയ്യുന്ന ഓഫറുകളുടെ മഴ, മാളിന്റെ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല; അത് മുവൈലയുടെ മുഴുവൻ വ്യാപാര ലോകത്തേക്കും ഒഴുകി പടരുകയാണ്. അതിനാൽ നമുക്ക് പറയാം, ‘സഫാരി മാളിൽ മഴപെയ്യുമ്പോൾ, മുവൈല മുഴുവൻ നനയുന്നു’..
സഫാരി മാൾ റീടെയ്ൽ അന്വേഷണങ്ങൾക്ക്: leasing@safarimalls.com , നമ്പർ +971 54 455 3182
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.