യു.എ.ഇയിൽ നാല്​ ബാലിസ്റ്റിക്​ മി​സൈലുകൾ തടഞ്ഞു

ദുബൈ: ഇറാനിൽനിന്ന് വിക്ഷേപിക്കപ്പെട്ട 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും യു.എ.ഇയുടെ എയർ ഡിഫൻസ് സംവിധാനങ്ങൾ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷം ആരംഭിച്ച്​ 16ാം ദിവസമായ ഞായറാഴ്ചയും തുടർന്ന ആക്രമണങ്ങളെ വളരെ വിജയകരമായാണ്​ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ​തടഞ്ഞത്​. ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം ഇതുവരെ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ മൊത്തത്തിൽ 298 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1606 ഡ്രോണുകൾ എന്നിവ തടഞ്ഞതായും അധികൃതർ വ്യക്തമാക്കി.

ആക്രമണങ്ങളിൽ സ്വദേശികളും വിദേശികളുമടക്കം 6 പേരാണ്​ കൊല്ലപ്പെട്ടത്​. കൂടാതെ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 142 പേർക്ക് ചെറിയതും മിതമായതുമായ പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം ഉയർന്ന ജാഗ്രതയിലാണ്​ പ്രവർത്തിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Four ballistic missiles intercepted in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT