ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുന്നു
അബൂദബി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് അബൂദബിയില്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
16 മികച്ച ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ കെ.എസ്.എല്‍ താരങ്ങളും യു.എ.ഇയിലെ മികച്ച ഇന്ത്യന്‍ താരങ്ങളും മാറ്റുരയ്ക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ചാമ്പ്യന്മാര്‍ക്ക് 4444 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും ഫസ്റ്റ് റണ്ണേഴ്‌സ് അപ്പിന് 2222 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 1111 ദിര്‍ഹം കാഷ് അവാര്‍ഡും ട്രോഫിയും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് പ്രത്യേക ട്രോഫികളും മെഡലുകളും സമ്മാനിക്കും. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട പരിപാടികളും ടൂര്‍ണമെന്‍റിനിടെ അരങ്ങേറും.
സംഘാടകരായ 30ാം വാര്‍ഷികം ആഘോഷിക്കുന്ന ഫെയ്മസ് അഡ്വർടൈസിങ്, ഡ്രീം സ്‌പോര്‍ട്‌സ് അക്കാദമി മാനേജ്‌മെന്‍റ് ടീമിലെ പി.എം. ഹംസ, പി.എം. ശാഹുല്‍ ഹമീദ്, പി.എം. ഹനീഫ, പി.എം. ബദറു, പി.എം. ഫസലുദ്ദീന്‍, പി.എം. നിഷാദ്, സാഹിര്‍ മോന്‍, ഫൈസല്‍ കടവില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.