സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കി​യ ഓ​ണ​നി​ലാ​വ് ച​ട​ങ്ങി​ല്‍നി​ന്ന്

സേ​വ​നം എ​മി​റേ​റ്റ്സ് ഓ​ണ​നി​ലാ​വ് ശ്ര​ദ്ധേ​യ​മാ​യി

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കി​യ ‘ഓ​ണ​നി​ലാ​വ് 2024’ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളാ​ല്‍ ശ്ര​ദ്ധേ​യ​മാ​യി. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. റാ​ക് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മ​ല​യാ​ളി പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ജി​ഷ ജ​യ​ന്‍, അ​ബ്ദു​ല്ല​ക്കു​ട്ടി, ബീ​ന രാ​ജ്മോ​ഹ​ന്‍, ഹ​മീ​ദ് അ​ലി യ​ഹ്യ, പ്ര​സ​ന്ന ഭാ​സ്ക​ര്‍, ദീ​പ വി​നോ​ദ് കു​മാ​ര്‍, ജെ​യ്സ​ണ്‍ സ്ക​റി​യ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ​യു​ടെ പ്ര​ശ​സ്തി​ഫ​ല​കം വി.​കെ. സു​രേ​ഷ് ബാ​ബു​വി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങി. എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ സേ​വ​നം എ​മി​റേ​റ്റ്സ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്കും യു.​എ.​ഇ ത​ല​ത്തി​ല്‍ ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ള്‍ക്കും ച​ട​ങ്ങി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

സിം​സ​ണ്‍, ഡോ. ​ജി​തി​ന്‍, റ​സാ​ഖ് ചെ​ന​ക്ക​ല്‍, പ്ര​സൂ​ണ്‍, ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, കി​ഷോ​ര്‍, ആ​സാ​ദ്, സു​ഭാ​ഷ്, നാ​സ​ര്‍ അ​ല്‍മ​ഹ, ഹ​രി, അ​നീ​സ് തു​ട​ങ്ങി​യ​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. സേ​വ​നം എ​മി​റേ​റ്റ്സ് സെ​ക്ര​ട്ട​റി സു​രേ​ഷ്, ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

സു​രേ​ഷ് അ​യി​രൂ​ര്‍, അ​ഭി​ലാ​ഷ് അ​ര്‍ക്ക​ന്നൂ​ര്‍, വി​നീ​ത് ഇ​ള​മാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള​യും കോ​മ​ഡി ഷോ​യും സേ​വ​നം എ​മി​റേ​റ്റ്സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ത്ത​പ്പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

Tags:    
News Summary - Sevanam Emirates Onanilav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.