ഷാർജ: എമിറേറ്റിലെ മധ്യ മേഖലകളിൽ 10.5 കോടി ദിർഹമിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ).അൽ ബാതയ, അൽ മദാം, മലീഹ, അൽദൈദ് എന്നീ പ്രദേശങ്ങളിലായി 2024 ജൂണിൽ ആരംഭിച്ച പ്രവൃത്തികളാണ് പൂർത്തിയായത്.ഹൈ, ലോ വോൾട്ടേജ് ശൃംഖലകൾ സ്ഥാപിക്കൽ, മുകളിലൂടെ പോകുന്ന ലൈനുകൾ ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിക്കൽ, 20 റോഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, 136,181 മീറ്റർ നീളത്തിൽ വൈദ്യുതി കേബിളുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. ഈ മേഖലയിലുടനീളമുള്ള 108 സ്ഥാപനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സേവയുടെ സെൻട്രൽ റീജ്യൻ ഡയറക്ടർ എൻജീനിയർ ഖലീഫ മുഹമ്മദ് അൽ തനേജി പറഞ്ഞു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നത്.വാണിജ്യ, വ്യവസായ, റസിഡൻഷ്യൽ, ഗവൺമെന്റ് മേഖലകൾക്കെല്ലാം മികച്ച സൗകര്യങ്ങളാണ് പദ്ധതി പൂർത്തിയാകുന്നതോടെ ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.