സുഡാനിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
അബൂദബി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് സ്വദേശികളെയും വിവിധ രാജ്യക്കാരെയും കുടിയൊഴിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാംവിമാനം യു.എ.ഇയിലെത്തി. 136 യു.എ.ഇ പൗരൻമാരും ഒമ്പത് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും പൗരൻമാരും ഉൾപ്പെട്ട സംഘമാണ് യു.എ.ഇയിൽ എത്തിയത്. പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കുമായിരുന്നു മുൻഗണന. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ് യു.എ.ഇ സുഡാനിൽനിന്ന് കുടിയൊഴിപ്പിക്കുന്നത്. ഇവരെ സ്വീകരിക്കാൻ യു.എ.ഇ അധികൃതർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ദൗത്യം തുടരുമെന്ന് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.