തടസ്സമില്ലാതെ ഇമിഗ്രേഷൻ സേവനങ്ങൾ

ദുബൈ: നിലവിലെ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ ഇമിഗ്രേഷൻ സേവനങ്ങളും യാത്രാ സൗകര്യങ്ങളും തടസ്സമില്ലാതെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ, കര അതിർത്തികൾ, കടൽ പ്രവേശന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ മുഴുവൻ സമയവും സേവനത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. സി.എൻ.ബി.സി അറേബ്യക്ക് അനുവദിച്ച അഭിമുഖത്തിൽ

ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്​ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, ദുബൈ അന്താരാഷ്ട്ര എയർപോർട്ട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ തുടരുന്നു.

യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ അധികൃതർ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക സാഹചര്യങ്ങളിൽ രാജ്യത്തിന് പുറത്തുകിടന്നിരുന്ന താമസക്കാർക്ക്, താമസാനുമതി കാലഹരണപ്പെട്ടാലും തിരിച്ചുവരാൻ സൗകര്യം ഒരുക്കിയിരുന്നു. നിയമലംഘനം നടത്തിയ ചിലർക്ക് രാജ്യം വിടാൻ പ്രത്യേക ഇളവുകളും അനുവദിച്ചു.

ഇതിനിടയിൽ ഒമാൻ വഴി രാജ്യം വിടാൻ ആഗ്രഹിച്ച ചിലർക്കായി യു.എ.ഇ അതിർത്തികളിൽ നിന്ന് ഒമാൻ അതിർത്തിവരെ ഗതാഗത സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Seamless immigration services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.