വിനോദയാത്രയിൽ പങ്കെടുത്ത സ്കോട്ട അംഗങ്ങൾ
ദുബൈ: കോളജ് കാലത്തെ ഓർമകൾ പുതുക്കി സ്കോട്ട അംഗങ്ങൾ അൽ ഐനിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ദുബൈ ഖിസൈസ്, അബൂദബി എന്നിവിടങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളും ബാച്ചിലേഴ്സും പങ്കെടുത്ത യാത്ര മികച്ച അനുഭവം സമ്മാനിച്ചു.
യാത്രക്കിടെ ട്രെഷർ ഹണ്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഖലീൽ, സുഫിയാൻ, നൗഷാദ് പടിക്കേൽ, ഷംസുദ്ദീൻ, രഘു, കെ.കെ. നൗഷാദ്, സൈൻ അഹ്മദ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും ചോദ്യോത്തര മത്സരങ്ങളും അരങ്ങേറി.
തുടർന്ന് അൽഐനിലെ ഫാം ഹൗസിൽ നടന്ന ചടങ്ങിൽ വിവിധ കായിക-വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു. ദമ്പതികൾക്കായി വടംവലി മത്സരം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആപ്പിൾ ബൈറ്റ് മത്സരം, ബനാന ഈറ്റിങ് എന്നിവ ആവേശം നിറച്ചു. വേഗതയും ചിന്താശേഷിയും ഒന്നിപ്പിച്ചുള്ള പിക്ചർ ഗെയിമിലും മികച്ച പങ്കാളിത്തമുണ്ടായിരുന്നു.
ഖലീൽ, ശംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഖവാലി ജുഗൽബന്ദിയും പരിപാടിക്ക് മാറ്റുകൂട്ടി. വിജയികൾക്ക് സ്വർണ വൗച്ചറുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രാത്രി വിരുന്നോടെയാണ് യാത്ര സമാപിച്ചത്.
മുസ്തഫ, കുറ്റിക്കോൽ, ഉമ്മർ ഫാറൂഖ്, അബ്ദുൽ ഖാദർ നിസാമുദ്ദീൻ, ജുനൈദ്, രഘു, ഷഫീഖ് കണ്ടത്തിൽ, സി.പി. മൻസൂർ, അൽത്താഫ്, സാലി അച്ചീരകത്ത്, മൻസൂർ അലി, ഫിറോസ് ഖാൻ, സുഫിയാൻ സൂരി, ഷമീൽ, മഹ്റൂഫ്, നാസർ അഹ്മദ്, ഷംഷീർ പറമ്പത്കണ്ടി, ഹാഷിം തയ്വളപ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.