അബൂദബിയില്‍ സ്‌കൂൾ ബസുകൾക്ക് പുതിയ നിബന്ധന

അബൂദബി: വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്വകാര്യ സ്‌കൂൾ ബസുകള്‍ പാലിക്കേണ്ട നിബന്ധനപുറത്തുവിട്ടു. ബസില്‍ ആദ്യ വിദ്യാര്‍ഥി വീട്ടില്‍ നിന്നു കയറുന്നതു മുതല്‍ അവസാന വിദ്യാര്‍ഥി സ്‌കൂളില്‍ ഇറങ്ങുന്നതു വരെ ഒരു ട്രിപ്പിന്‍റെ സമയം പരമാവധി 75 മിനിറ്റായി പരിമിതപ്പെടുത്തിയതാണ് പ്രധാന നിര്‍ദേശം.

ചുരുങ്ങിയത് നാല് നിരീക്ഷണ കാമറയെങ്കിലും സജ്ജീകരിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം സുരക്ഷിതവും കാര്യക്ഷമമവുമായിരിക്കണം വിദ്യാര്‍ഥികളുടെ യാത്ര.

സുരക്ഷിതവും ഗുണമേന്മയും മിതമായ നിരക്കിലുമുള്ള സേവനമാണ് ലഭ്യമാക്കേണ്ടത്. പുറത്തുനിന്നുള്ള ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും മാനദണ്ഡം പാലിക്കണം.

അത്തരം സേവനങ്ങള്‍ക്ക് ഗതാഗത വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടണം.

സ്‌കൂളിനു പുറത്തുള്ളവരെ ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സുരക്ഷിത യാത്രയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. സ്‌കൂള്‍ ബസ് ഫീസ്, ബസിന്‍റെ സഞ്ചാര പാത, ബസ് എത്തുന്ന സമയം എന്നിവ മാതാപിതാക്കളെ അറിയിക്കണം. ഓരോ ബസിനും ഒരു സൂപ്പര്‍വൈസറെ സ്‌കൂള്‍ നിയമിക്കണം.

ഇവരുടെ ഫോണ്‍ നമ്പര്‍ മാതാപിതാക്കള്‍ക്ക് നല്‍കണം. നിയമപ്രകാരം ബസുകള്‍ ഇന്‍ഷുര്‍ ചെയ്യണം. കുട്ടികള്‍ സ്‌കൂളിലേക്ക് ബസില്‍ വരുന്നതു മുതല്‍ തിരികെ വീടെത്തുന്നതുവരെയുള്ള ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കായിരിക്കുമെന്നും അഡെക് വ്യക്തമാക്കി.

Tags:    
News Summary - school buses in Abu Dhabi New requirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.