അബൂദബി: ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ തടവുകാരുടെ കുഞ്ഞുങ്ങൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
തടവുകാരുടെയും പ്രതിസന്ധിയിൽ കുടുങ്ങിയവരുടെയും സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ പ്രവർത്തിക്കുന്ന ഫറജ് ഫണ്ടിെൻറ ആഭിമുഖ്യത്തിലാണ് 950 കുഞ്ഞുങ്ങൾക്ക് ബാഗ് നൽകിയത്. സായിദ് വർഷം രാജ്യത്തു ജീവിക്കുന്ന ഒാരോ മനുഷ്യരുടെയും ജീവിതത്തിൽ പ്രതീക്ഷ പകരുന്നുണ്ടെന്നും ജയിൽ അന്തേവാസികളുടെയും അവരുടെ കുടുംബങ്ങളിലും പ്രതീക്ഷയും പുഞ്ചിരിയും എത്തിക്കുവാൻ ലക്ഷ്യമിട്ടാണ് ഫറജ് ഫണ്ട് ഇൗ ദൗത്യത്തിന് മുൻകൈയെടുത്തതെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ സഖർ നാസ്സർ ലഖ്റിബാനി അൽ നുെഎമി വ്യക്തമാക്കി. ഒമ്പതു വർഷത്തെ പ്രവർത്തനം കൊണ്ട് 9500 തടവുകാരുടെ മോചനത്തിന് പിന്തുണ നൽകിയ ഫറജ് ഫണ്ട് ഇക്കുറി കൂടുതൽ ജീവകാരുണ്യ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. വിവരങ്ങൾക്ക്: 800 32725, www.farajfund.ae
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.