അബൂദബിയിൽ നടത്തിയ പണ്ഡിത സംഗമം ഉമർ സഅദി ടി.എൻ പുരം ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ബനിയാസ് അൽറാഫിദൈൻ കൾച്ചറൽ സെൻറർ, ഐ.സി.എഫ്, ആർ.എസ്.സി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സോളിസ്’ എട്ടാമത് എഡിഷന്റെ ഭാഗമായി പണ്ഡിത സംഗമം സംഘടിപ്പിച്ചു. മൊയ്തീൻകുട്ടി അഹ്സനി ചെങ്ങാനി ക്ലാസിന് നേതൃത്വം നൽകി. ഷംസുദ്ദീൻ സഖാഫി വയനാട് സ്വാഗതം പറഞ്ഞു. മുഹമ്മദ് ഇഖ്ബാൽ മുസ്ലിയാർ മടവൂർ അധ്യക്ഷനായിരുന്നു.
ഉമർ സഅദി ടി.എൻ പുരം ഉദ്ഘാടനവും ഹാഫിള് ഉനൈസ് സഖാഫി പൂനൂർ നന്ദി പ്രകാശനവും നടത്തി. സോളിസ് ഗ്രാൻഡ് ഫിനാലെ നവംബർ 29ന് അബൂദബി വെയിൽസ് ഇന്റർനാഷനൽ സ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.