ഇന്ത്യയിലേക്ക്​ പോകുന്നവർ സാറ്റലൈറ്റ് ഫോൺ കൈവശം വെക്കരുത്

അബൂദബി: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശം വെക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.  ഉപഗ്രഹ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. ബോധപൂർവമല്ലാതെയും നിയമം ലംഘിക്ക​പ്പെടുന്നത്​ ഒഴിവാക്കാൻ യു.എ.ഇയിലെ സാറ്റലൈറ്റ് ഫോണ്‍ സേവനദാതാക്കള്‍ ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്നും ഉപഗ്രഹഫോണുമായി ഇന്ത്യയിലെത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും സർക്കുലറിൽ വ്യക്തമാക്കി.

Tags:    
News Summary - satalite phone-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.