സാലിക്കിന്‍റെ വരുമാനത്തിൽ ഇടിവ്; ഈ വർഷം ആദ്യ പാദത്തിൽ പിഴ ഇനത്തിലുള്ള വരുമാന വർധന ഒരു ശതമാനം മാത്രം

ദുബൈ: എമിറേറ്റിലെ പ്രധാന ടോൾ ഗേറ്റ് ഓപ്പറേറ്റായ സാലിക്കിന്‍റെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ പിഴ ഇനത്തിൽ കമ്പനി നേടിയ വരുമാനം 6.91 കോടി ദിർഹമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം മാത്രമാണ് വർധന. മേഖലയിലെ സംഘർഷത്തിന് പിന്നാലെ വാഹന നീക്കം കുറഞ്ഞതാണ് വരുമാനം ഇടിയാനുള്ള കാരണം. അതേസമയം, ഈ വർഷം ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റ ലാഭം 36.93 കോടി ദിർഹമാണ്. മൂന്നു മാസത്തിനിടെ മൊത്തം വരുമാനം 728.9 ദശലക്ഷം ദിർഹമായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 3.0 ശതമാനം കുറവാണ്. വരുമാനത്തിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ പിഴ ഇനത്തിൽ ലഭിച്ചത് 9.5 ശതമാനത്തിന്‍റെ സംഭാവനയാണ്. തൊട്ടുമുമ്പുള്ള വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പിഴ വരുമാനത്തിൽ നിന്നുള്ള സംഭാവന 9.1 ശതമാനം ആയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ഈ വർഷം ആദ്യ പാദത്തിൽ തിരക്കേറിയ സമയത്തെ ടോൾ ഫീസ് ഈടാക്കിയ ട്രിപ്പുകളുടെ എണ്ണം 145.7 ദശലക്ഷമാണ്. വരുമാനം 53.7 ദശലക്ഷവും. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.7 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. മൊത്തം ടോൾ ഫീസ് ഇനത്തിൽ മൂന്നു മാസത്തിനിടെ ലഭിച്ചത് 625.5 ദശലക്ഷം ദിർഹമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണ്. 

Tags:    
News Summary - Salik's revenue see a dip; fine-related income grows by only one percent in the first quarter of this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.