Posted On
date_range Updated On
date_range സലാം എയർ അബൂദബി-സലാല റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസ് ആരംഭിച്ചു
അബൂദബി: ഒമാനിെൻറ തെക്കൻ തീരപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായ സലാലക്കും അബൂദ ബിക്കുമിടയിൽ ഒമാൻ വിമാനക്കമ്പനിയായ സലാം എയർ മൂന്ന് പ്രതിവാര സർവീസുകൾ ആരംഭിച്ചു. ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലാണ് സർവീസ്. അബൂദബി വിമാനത്താവളത്തിൽനിന്ന് രാത്രി 9.35ന് പുറപ്പെടുന്ന വിമാനങ്ങൾ സലാലയിൽ രാത്രി 11.25ന് എത്തും. സലാലയിൽനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് രാത്രി 8.50ന് അബൂദബി വിമാനത്താവളത്തിലുമെത്തും. ജൂലൈ രണ്ടിനായിരുന്നു ഉദ്ഘാടന സർവീസ്. യു.എ.ഇയിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് സലാല സന്ദർശിക്കുന്നതിന് ഇൗ സർവീസ് ഉപകാരപ്പെടും. ജി.സി.സി പൗരന്മാർക്കിടയിൽ സലാല വളരെ ജനപ്രിയമായ വിനോദസഞ്ചാര കേന്മ്രാണെന്നും സലാലയിലെ താമസം വേനൽക്കാലത്തെ ചൂടിൽനിന്ന് ആശ്വാസമായിരിക്കുമെന്നും സാലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.