ഫുജൈറ: ജോലിക്കിടെ തളർന്നു വീണ് പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത മലയാളിയെ നാട്ടിലെത്തിച്ചു. ഫുജൈറ ദിബ്ബയിലെ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്ന കോതമംഗലം വട്ടടുപാറ പള്ളിമാവിൽ വർഗ്ഗീസിെൻറ മകൻ ഷൈജുവിനെയാണ് കൈരളി കൾച്ചറൽ അസോസിയേഷെൻറ മുൻകൈയിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. ഏപ്രിൽ 26ന് ജോലിക്കിടെ തളർന്നു വീണ ഷൈജു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ദിബ്ബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സെക്രട്ടറി രാജേന്ദ്രൻ നല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് ഈ വിഷയത്തിൽ സജീവമായി ഇടപെട്ടതാണ് തുണയായത്. ആശുപത്രി അധികൃതരും ഇന്ത്യൻ എംബസിയും ഏറെ സഹകരിച്ചതോടെ യാത്ര സാധ്യമായി. യാത്രാ ചെലവിന് എംബസി വലിയ പിന്തുണയാണ് നൽകിയത്. നാട്ടിലെ തുടർ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ സഹായം ഉറപ്പാക്കാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി അറിയിച്ചു. കോമ സ്റ്റേജിൽ കിടക്കുന്ന ഇത്തരം രോഗികളെ നാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റ് വർധിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ നീക്കത്തിൽ കൈരളി ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.